Home/Philosophy

തത്വശാസ്ത്രം

ജീവനം ഒരു ദർശനമാണ്, വെറും ഒരു ചികിത്സാ പദ്ധതി മാത്രമല്ല.

The Law of Life

Self-preservation is the supreme expression of life

ജീവനെ നിയന്ത്രിക്കുന്ന ഒരു നിയമമുണ്ട് എന്നത് സമ്പ്രദായഭേദമന്യേ എല്ലാ വൈദ്യശാസ്ത്ര പണ്ഡിതന്മാരും അംഗീകരിക്കുന്ന സത്യമാണ്. ഇവിടെ നിയമങ്ങളെന്നാൽ പ്രകൃതിയിൽ കാണപ്പെടുന്ന ഏതു സാദ്ധ്യതയും സംഭാവ്യമാകുമ്പോൾ അതിനു പിന്നിലുള്ള സർവ്വസാമാന്യതകളെ വിശദീകരിക്കുന്ന സമവാക്യങ്ങളാണ്.

ജീവശരീരത്തിന് ബാധകമായ ചില സ്വാഭാവിക നിയമങ്ങൾ കണ്ടെത്താമെങ്കിലും, ജീവന്റെ അടിസ്ഥാനപരമായ ഏകതത്ത്വം എന്താണെന്ന് പൂർണ്ണമായി കണ്ടെത്താൻ മനുഷ്യ ബുദ്ധിക്ക് കഴിയുമെന്ന് തോന്നുന്നില്ല. ഈ സത്യം തുറന്നു പറയുന്നതിൽ ഞങ്ങൾക്ക് സങ്കോചമില്ല.

പ്രകൃതിചികിത്സകൻ കണ്ടെത്തിയ ജീവന്റെ മഹാനിയമം ഇതാണ്: ആത്മസംരക്ഷണമാണ് ജീവന്റെ പരമപ്രധാനമായ പ്രകടഭാവം.

ജീവശരീരത്തിലെ ഓരോ ചെറുകണവും ആത്മസംരക്ഷണത്തിനുള്ള ഒരു സഹജ വാസനയാൽ അനുഗ്രഹീതമാണ്. ഈ കണങ്ങൾ ശരീരത്തിൽ നിലനിൽക്കുന്ന ജീവശക്തിയുടെ പിൻബലത്തിൽ പരിപോഷിപ്പിക്കപ്പെടുന്നു. ഈ മഹാനിയമം എട്ട് ഉപനിയമങ്ങളിലൂടെ മനുഷ്യശരീരത്തിൽ പ്രാവർത്തികമാകുന്നു.