Home/Treatment & Life

ചികിത്സയും ജീവനവും

പ്രകൃതി ജീവനവും പ്രകൃതി ചികിത്സയും രണ്ടാണ്. അവയെ വേർതിരിച്ചറിയേണ്ടതുണ്ട്.

Treatment vs. Natural Living

Nature cure and natural living are two distinct paths

പ്രകൃതി ചികിത്സയും പ്രകൃതി ജീവനവും രണ്ടും രണ്ടാണ്. രോഗം ബാധിച്ച ഒരാളെ — വിശ്രമം, വ്യായാമം, ശരിയായ ആഹാരരീതി എന്നിവ ശാസ്ത്രീയമായി പ്രയോജനപ്പെടുത്തി, ഔഷധങ്ങളില്ലാതെ ഭേദമാക്കി, ശാരീരികവും മാനസികവുമായ സന്തുലിതാവസ്ഥയിലേക്ക് തിരികെ എത്തിക്കുന്നതാണ് പ്രകൃതി ചികിത്സ.

പ്രകൃതി നിയമങ്ങൾക്കനുസൃതമായി മനുഷ്യ ജീവിതത്തെ ഇണക്കിച്ചേർത്ത്, ആരോഗ്യവും സന്തോഷവും നിലനിർത്തുന്ന ജീവിതരീതിയാണ് പ്രകൃതി ജീവനം.

കലശലായ രോഗം ബാധിച്ച് വരുന്ന ഒരാളെ ആദ്യം പ്രവേശിപ്പിക്കുന്നത് പ്രകൃതി ജീവനത്തിലേക്കല്ല, മറിച്ച് പ്രകൃതി ചികിത്സയിലേക്കാണ്. ഈ സന്ദർഭത്തിലാണ് പ്രകൃതി ചികിത്സയ്ക്ക് പ്രാധാന്യമുള്ളത്.

രോഗം ഭേദമായതിനു ശേഷം ശരീരത്തെയും മനസ്സിനെയും ആരോഗ്യത്തിൽ നിലനിർത്തുന്ന ജീവിതരീതിയാണ് ശീലിക്കേണ്ടത് — ഇതാണ് പ്രകൃതി ജീവനം. ആനന്ദകരമായ ജീവിതത്തിനായി ഓരോരുത്തരും പിന്തുടരേണ്ട ഒന്ന്.